Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി.
21/08/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കുന്നു.

വൈക്കം: ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം എന്‍.എസ്.എസ് വനിതാസമാജത്തിന്റെ നേതൃത്വത്തില്‍ അരിമ്പുകാവ് ദേവീക്ഷേത്രത്തില്‍ നിന്നും ആഘോഷപൂര്‍വ്വം കൊണ്ടുവന്നു. യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത്, ഭാഗവതാചാര്യന്‍ മുണ്ടക്കയം മധു എന്നിവര്‍ കാര്‍മ്മികരായി. ക്ഷേത്രം പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി രാഗേഷ് ടി നായര്‍, ട്രഷറര്‍ രാധാകൃഷ്ണന്‍ നായര്‍, മായ രാജേന്ദ്രന്‍, ഷീല അനില്‍കുമാര്‍, ശ്രീകാന്ത്, ഹരിഹരന്‍, അനൂപ് കെ നായര്‍, വിജയകുമാര്‍, സിന്ധു, വത്സല എന്നിവര്‍ നേതൃത്വം നല്‍കി. 25ന് രാവില 1െ0.30ന് സ്വയംവരഘോഷയാത്രയും 27ന് രാവിലെ 11ന് അവഭൃഥ സ്‌നാനവും നടക്കും.