Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാല്‍നാട്ടുകര്‍മ്മം നടത്തും.
21/08/2019

വൈക്കം: 37-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന് മുന്നോടിയായി നടക്കുന്ന 108 ദിവസത്തെ നാരായണീയ പാരായണത്തിനുള്ള പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം 23ന് വൈകിട്ട് നടക്കും. വൈകിട്ട് 6 മണിക്ക് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.ദിലീപ് കുമാര്‍ കാല്‍നാട്ടുകര്‍മ്മം നിര്‍വ്വഹിക്കും. സിനിമാതാരം ഗോപിക രമേഷ്, വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, നാരായണീയ സമിതി ചെയര്‍പേഴ്‌സണ്‍ ബീന അനില്‍കുമാര്‍, കണ്‍വീനര്‍ മായാ രാജേന്ദ്രന്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും