Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാടശേഖരത്തിന്റെ പുറം ബണ്ട് പൊട്ടിച്ചുവിട്ട് നെല്‍കൃഷി നശിപ്പിച്ചതായി പരാതി.
20/08/2019
വെച്ചൂരില്‍ ബണ്ടു പൊട്ടിച്ചതിനെ തുടര്‍ന്നു വെള്ളം കയറിയ പാടശേഖരത്തില്‍ നെല്‍ചെടിയുമായി കര്‍ഷകന്‍.

വൈക്കം: പാടശേഖരത്തിന്റെ പുറം ബണ്ട് പൊട്ടിച്ചുവിട്ട് നെല്‍കൃഷി നശിപ്പിച്ചതായി പരാതി. വെച്ചൂര്‍ പഞ്ചായത്തില്‍ കാട്ടിളം കുന്നംകേരി പാടശേഖരത്തിലെ 50 ഏക്കറിലുള്ള 70 ദിവസം പ്രായമായ നെല്‍ച്ചടികള്‍ ആണ് പൂര്‍ണമായും നശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ വൈക്കം പോലീസില്‍ പരാതി നല്‍കി. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് അടുത്തകാലത്ത് ബലപ്പെടുത്തിയ ബണ്ട് സമീപവാസി നശിപ്പിച്ചതായും തടയാനെത്തിയ കര്‍ഷകരെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചതായും കര്‍ഷകര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ 13നു രാവിലെയാണ് ബണ്ട് പൊട്ടിച്ചത്. കുലച്ചു തുടങ്ങിയ നെല്‍ചെടികളാണ് വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നശിച്ചത്. സ്വര്‍ണം പണയപ്പെടുത്തിയും വായ്പ എടുത്തുമാണ് പലരും കൃഷി ഇറക്കിയത്. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും കൃഷി നശിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും അധികൃതര്‍ തയാറായില്ലങ്കില്‍ വരും കാലങ്ങളില്‍ പാടശേഖരത്ത് കൃഷി ഇറക്കാതെ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചെറുമലത്തറ ശശിധരന്‍, ഭാര്യ വിജയമ്മ എന്നിവരുടെ പേരില്‍ കേസ് എടുത്തതായി വൈക്കം പോലീസ് പറഞ്ഞു.