Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയദുരിതത്തിന്റെ കെടുതി അനുഭവിക്കുന്ന മേഖലകള്‍ക്ക് വൈക്കം നഗരസഭയുടെ കൈത്താങ്ങ്.
20/08/2019
പ്രളയബാധിതര്‍ക്കായി വൈക്കം നഗരസഭ സമാഹരിച്ച ഭക്ഷ്യവസ്്തുക്കളുമായി കളക്‌ട്രേറ്റിലേക്ക് പുറപ്പെടുന്ന വാഹനത്തിന്റെ ഫഌഗ് ഓഫ് ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിക്കുന്നു.

വൈക്കം: പ്രളയദുരിതത്തിന്റെ കെടുതി അനുഭവിക്കുന്ന മേഖലകള്‍ക്ക് വൈക്കം നഗരസഭയുടെ കൈത്താങ്ങ്. അഞ്ചുലക്ഷം രൂപ വിലവരുന്ന ഭക്ഷണസാധനങ്ങളും മറ്റു വസ്തുക്കളും ഉള്‍പ്പെടെ ഒരു ലോറി സാധനങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറി. നഗരസഭാ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, 400 കുടുംബശ്രീ യൂണിറ്റുകള്‍, സുമനസ്സുകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് വിഭവങ്ങള്‍ സമാഹരിച്ചത്. സാധനങ്ങളുമായി കളക്‌ട്രേറ്റിലേക്ക് പുറപ്പെട്ട വാഹനത്തിന്റെ ഫഌഗ് ഓഫ് നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ നിര്‍വഹിച്ചു. സെക്രട്ടറി രമ്യാ കൃഷ്ണന്‍, സൂപ്രണ്ട് ഒ.വി മായ, പി.മിനി, പി.അഖില, സന്ധ്യാ ശിവന്‍, എം.ടി അനില്‍കുമാര്‍, ബിജു വി കണ്ണേഴന്‍, ജി.ശ്രീകുമാരന്‍ നായര്‍, കിഷോര്‍കുമാര്‍, ഷാജി എന്നിവര്‍ പങ്കെടുത്തു.