Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രളയദുരിതാശ്വാസ സഹായം വിതരണം ചെയ്തു.
20/08/2019
കേരളഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലയിലെ ഖാദി തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രളയ ദുരിതാശ്വാസ സഹായവിതരണം കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ ഖാദി ഗ്രാമവ്യവസായ തൊഴിലാളികള്‍ക്ക് പ്രളയദുരിതാശ്വാസ സഹായം വിതരണം ചെയ്തു. ഉദയനാപുരം ഖാദി ഗ്രാമവ്യവസായ ഉല്‍പ്പാദനകേന്ദ്രത്തില്‍ നടന്ന സഹായവിതരണം കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സോണി കോമത്ത് ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് ജില്ലാ ഓഫീസര്‍ കെ.എസ് ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ് മെമ്പര്‍മാരായ ടി.എല്‍ മാണി, റ്റി.വി ബേബി, ജില്ലാ സെക്രട്ടറി ഗിരിജാ മണി, കെ.മഹാദേവന്‍, ജി.സുലോചന, പി.എസ് ദിലീപ് കുമാര്‍, ഷിബു ഡി അറയ്ക്കല്‍, മില്‍ട്ടണ്‍ എടശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.