Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തന്‍ അറിവുകള്‍ ക്ലാസ് മുറികളിലേയ്ക്ക് എത്തിക്കാന്‍ കടല്‍ കടന്ന് എം.പി സാം
19/08/2019
നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിനു നല്‍കിയ ലൈബ്രറി സംവിധാനവും ലാപ്‌ടോപ്പ് വിതരണവും നടത്തിയ എം.പി സാമും കുടുംബവും അധ്യാപകരോടും വിദ്യാര്‍ഥികളോടുമൊപ്പം.

വൈക്കം: ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തന്‍ അറിവുകള്‍ ക്ലാസ് മുറികളിലേയ്ക്ക് എത്തിക്കാന്‍ കടല്‍ കടന്ന് എത്തിയ എം.പി സാമിന്റെ ദീര്‍ഘവീക്ഷണം വിദ്യാലയങ്ങള്‍ക്ക് നേട്ടമാകുന്നു. വൈക്കത്തെ വിവിധ സ്‌കൂളുകളിലേയ്ക്ക് 100 കംപ്യൂട്ടറുകള്‍ സൗജന്യമായി നല്‍കിയാണ് ലക്ഷ്യം നടപ്പാക്കുന്നത്. ദുബായ് ഡി.പി വേള്‍ഡിന്റെ ഫിനാല്‍സ് ഡയറക്ടറായ സാം വൈക്കം മണിപ്പാടം ചെല്ലിത്തറ കുടുംബാംഗമാണ്. വിരല്‍തുമ്പത്ത് അറിവ് നേടാന്‍ കഴിയുന്ന ആധുനിക ലോകത്ത് വിവര സാങ്കേതിക വിദ്യയുടെ നൂതന ആശയങ്ങള്‍ കുഞ്ഞിളം മനസ്സുകളിലേയ്ക്ക് പകര്‍ന്നു കൊടുക്കുകയാണ് സാമിന്റെ ലക്ഷ്യം. ചെറിയ ക്ലാസ് മുതല്‍ കംപ്യൂട്ടര്‍ പഠനവും പരിശീനലവും അനിവാര്യമാണെന്ന ചിന്തയാണ് സാമിനെ ഈ പഠന സൗകര്യം ഒരുക്കാന്‍ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി മാതൃ വിദ്യാലയമായ നേരേകടവ് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ അഞ്ചു ക്ലാസ് മുറികളിലേയ്ക്കും അഞ്ച് ലാപ്‌ടോപുകള്‍ നല്‍കി. ഇളം പ്രായക്കാര്‍ക്ക് പഠനയോജ്യമായ 500 ഓളം പുസ്തകങ്ങളും നല്കി ലൈബ്രറിയും സജ്ജീകരിച്ചുകൊണ്ട് ലോക വീക്ഷണത്തിലേയ്ക്കുള്ള വഴി തുറക്കുകയാണ് സാം. അച്ഛന്റെ പാതപിന്‍തുടര്‍ന്ന് ദുബായ് കോളേജിലെ എഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ഫിലിപ്പ് ജോസഫിന്റെ ആശയവും ലക്ഷ്യവുമാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് സാം പറഞ്ഞു. വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹൈയര്‍ സെക്കണ്ടറി സ്‌കൂളില്‍ സാം നേരത്തെ 40 കംപ്യൂട്ടറുകള്‍ നല്കി ഒരു ലക്ഷം രൂപ ചിലവില്‍ ഹൈടെക് കംപ്യൂട്ടര്‍ ലാബും ക്രമീകരിച്ചു കൊടുത്തു. ഫോര്‍ഡ് മോട്ടോഴ്‌സും കൊച്ചിന്‍ റോട്ടറി ക്ലബ്ബും ചേര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ സ്‌കൂളുകളിലേക്കയി 350 കംപ്യൂട്ടറുകള്‍ വിതരണം ചെയ്യും എന്ന് സാം പറഞ്ഞു. നേരേകടവ് എല്‍. പി സ്‌കൂളില്‍ ലൈബ്രബറിയും ലാപ്‌ടോപ് വിതരണവും എം. പി. സാമും മകന്‍ ഫിലിപ്പ് ജോസഫും ചേര്‍്ന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിദ്യ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പ്രധമ അധ്യാപിക മിനി വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍ സാബു പി.മണലോടി, ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി ജോസഫ്, ടി.വി ദീപ, അഞ്ജലി രാമചന്ദ്രന്‍, നീതു രഹ്‌ന, അമൃത എന്നിവര്‍ പ്രസംഗിച്ചു.