Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കലാകാരന്മാരുടെ കൂട്ടായ്മയും സത്രനിധി സമാഹരണവും
19/08/2019
ഡിസംബര്‍ 12ന് ചെമ്മനത്ത് ക്ഷേത്രത്തില്‍ തുടങ്ങുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി നടത്തിയ കലാകാരന്മാരുടെ സംഗമവും സത്രനിധി സമാഹരണവും മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ക്ഷേത്രകലകളുടെ മഹത്വവും പ്രാധാന്യവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം ഈ കലകളെ നിലനിര്‍ത്തുന്ന കലാകാരന്മാരുടെ സംരക്ഷണവും അനിവാര്യമാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് തുടങ്ങുന്ന അഖിലഭാരത ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാകാരന്മാരുടെ കൂട്ടായ്മയും സത്രനിധി സമാഹരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജേഷ് ആര്‍ ഓംചേരിയില്‍ നിന്നും സത്രനിധിയിലേക്ക് തുക ഏറ്റുവാങ്ങി. വൈസ് ചെയര്‍മാന്‍ ബി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ്, പോള്‍സണ്‍ ജോസഫ്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍, കെ.വി പ്രദീപ് കുമാര്‍, കലാകാരന്മാരായ വൈക്കം ക്ഷേത്ര മേല്‍ശാന്തി ടി.എസ് നാരായണന്‍ നമ്പൂതിരി, ബി.ഹരികൃഷ്ണന്‍, വൈക്കം വാസുദേവന്‍ നായര്‍, പി.ഗിരീഷ് വര്‍മ്മ, ആര്‍.രത്‌നശ്രീ അയ്യര്‍, സാബു കോക്കാട്ട്, പ്രീത മധു എന്നിവര്‍ പ്രസംഗിച്ചു