Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുമാസാചരണം നടത്തി.
19/08/2019
ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ നടത്തിയ അറിവ് 2019 ഗുരുമാസാചരണം യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിലെ ടി.കെ മാധവന്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ അറിവ് 2019ന്റെ ഭാഗമായി ഗുരുമാസാചരണം നടത്തി. യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയകുമാര്‍ ചക്കാലയുടെ അദ്ധ്യക്ഷതയില്‍ നടത്തിയ ചടങ്ങില്‍ തങ്കമ്മ മോഹനന്‍ പ്രഭാഷണം നടത്തി. സെക്രട്ടറി റെജിമോന്‍ വടക്കേടത്ത്, ജിനി നടുമുറി, രാജന്‍ പാരയില്‍, ഷാജി കരിനിലം, എ.ആര്‍ രാജീവ്, രാജേഷ് ഉഴുത്തേരില്‍, ബിജീഷ് തൃക്കേനട, വത്സല സൗഭാഗ്യ, അശോകന്‍ കോവയില്‍, ബിനു ചാണേച്ചിറ, ലേഖ പുത്തേഴത്തുകരി എന്നിവര്‍ പ്രസംഗിച്ചു. മേല്‍ശാന്തി അമല്‍ദേവ് ചടങ്ങിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു.