Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എമര്‍ജിങ് വൈക്കം വാട്‌സ്ആപ്പ് കൂട്ടായ്മ സാധന സാമഗ്രികള്‍ സമാഹരിച്ച് കൈമാറി
19/08/2019

വൈക്കം: 'മലബാറിന് ഒരു കൈ സഹായം' എന്ന ലക്ഷ്യത്തോടെ എമര്‍ജിങ് വൈക്കം വാട്‌സ്ആപ്പ് കൂട്ടായ്മ എട്ടു ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ സമാഹരിച്ച് കൈമാറി. വൈക്കത്തെ വ്യാപാര സ്ഥാപങ്ങള്‍, വ്യക്തികള്‍, പ്രവാസികളായ നാട്ടുകാര്‍, സൗഹൃദ കൂട്ടായ്മകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവിധ സംഘടനകള്‍ എന്നിവയുടെ സഹായത്താല്‍ രണ്ടു ദിവസം കൊണ്ടാണ് സാധന സാമഗ്രികള്‍ സമാഹരിച്ചത്. നിലമ്പൂര്‍, വയനാട് എന്നിവടങ്ങളിലാണ് രണ്ട് വാഹനനങ്ങളിലായി സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്. നിലമ്പൂര്‍ തഹസില്‍ദാര്‍ വിജയന്‍, വയനാട് മീനങ്ങാടിയില്‍ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ സലിം അറക്കല്‍, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീന എന്നിവര്‍ മുഖേനയുമാണ് സാധനങ്ങള്‍ കൈമാറിയത്.