Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി
02/03/2016
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കുംഭാഷ്ടമി നാളില്‍ നടന്ന എഴുന്നള്ളത്ത്

മഹാദേവ ക്ഷേത്രത്തിലെ കുംഭാഷ്ടമി എഴുന്നള്ളിപ്പിന്റെ ഭാഗമാകുവാന്‍ വിശ്വാസികള്‍ ഒഴുകിയെത്തിയതോടെ ക്ഷേത്രമുററം നിറഞ്ഞു. വൈക്കത്തഷ്ടമി പോലെ നടക്കുന്ന പ്രധാനചടങ്ങാണ് കുംഭാഷ്ടമി. വൈക്കത്തപ്പനും മകനായ ഉദയനാപുരത്തപ്പനും കിഴക്കന്‍ പ്രദേശങ്ങളായ വാഴമന, കള്ളാട്ടുശ്ശേരി, കൂര്‍ക്കശ്ശേരി എന്നിവിടങ്ങളിലേക്ക് പോകുന്ന ചടങ്ങാണ് കുംഭാഷ്ടമി. ഈ ചടങ്ങിന്റെ ഭാഗമാകുവാന്‍ വലിയ ഒരുക്കങ്ങളാണ് ഈ പ്രദേശങ്ങളില്‍ നടക്കുന്നത്. പുലര്‍ച്ചെ നാലിന് നടന്ന കുംഭാഷ്ടമി ദര്‍ശനത്തിനും വലിയ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. വാഴമന ഭാഗങ്ങളിലുള്ള കുടുംബങ്ങളില്‍ എല്ലാവരും ഒത്തുചേരുന്നതും കുംഭാഷ്ടമി നാളിലാണ്.