ഏകദിന അധ്യാത്മിക സത്രം നടത്തി.
19/08/2019
താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെയും വനിതാ യൂണിയന്റെയും നേതൃത്വത്തില്‍ നടത്തിയ ഏകദിന അദ്ധാത്മിക വിജ്ഞാന സത്രം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെയും വനിതാ യൂണിയന്റെയും നേതൃത്വത്തില്‍ ഏകദിന അധ്യാത്മിക സത്രം നടത്തി. യൂണിയന് ഓര്‍ഡിറ്റോറിയത്തില്‍ പ്രസിഡന്റ് ഡോ. സി. ആര്. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയന് പ്രസിഡന്റ് ശ്രീലേഖ മണിലാല്‍ അധ്യക്ഷത വഹിച്ചു. യൂണിയന് സെക്രട്ടറി കെ.വി വേണുഗോപാല്‍, എം. എസ്. എസ്. പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്, അധ്യാത്മിക കോര്‍ഡിനേറ്റര്‍ പി. എന്‍. രാധാകൃഷ്ണന്, വനിതാ യൂണിയന് സെക്രട്ടറി ഇന്ദിരാമണ്ി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍. ജി. ബാലചന്ദ്രന്, സുരേഷ് കുമാര്‍, കെ. എസ്. സാജുമോന്‍, എസ്. മുരുകേശ്, ദേവി പാര്‍വ്വതി എന്നിവര്‍ പ്രസംഗിച്ചു. ജയേഷ് കുമാര്‍ ക്ലാസ് എടുത്തു.