Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആള്‍ കേരള പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് അസോസിയേഷന്റെ 21-ാമത് സംസ്ഥാന സമ്മേളനം 19ന്
17/08/2019

വൈക്കം: കേരളത്തിലെ പ്രൊഫഷണല്‍ കലാമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആള്‍ കേരള പ്രൊഫഷണല്‍ പ്രോഗ്രാം ഏജന്റ്‌സ് അസോസിയേഷന്റെ 21-ാമത് സംസ്ഥാന സമ്മേളനം 19ന് വൈക്കം സീതാറാം ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ 9ന് പ്രതിനിധി സമ്മേളനം, ഉച്ചയ്ക്ക് 1.30ന് ഭരണസമിതി തിരഞ്ഞെടുപ്പും, തുടര്‍ന്ന് വിവിധ കലാപരിപാടികളും നടത്തും. സൗഹൃദകൂട്ടായ്മ സമിതി സംഘാടകരും, ഏജന്‍സി പ്രവര്‍ത്തകരും, കലാകാരന്മാരും പങ്കെടുക്കും. വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് രവി കേച്ചേരിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍, എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പി.കെ ഹരികുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രദീപ് മാളവിക, മോഹന്‍ ഡി ബാബു, എന്‍.അനില്‍ ബിശ്വാസ്, ഹരിദാസന്‍ നായര്‍, ബി.സാജന്‍ വൈക്കം, അംബരീഷ് ജി വാസു, എം.കെ ഷിബു, വൈക്കം ദാമു മാസ്റ്റര്‍, അയിലം ഉണ്ണികൃഷ്ണന്‍, പന്തളം അജയന്‍, അടൂര്‍ രത്‌നാകരന്‍, ഷാജി മൂവാറ്റുപുഴ, കുമാര്‍ ജി രംഗകല എന്നിവര്‍ പ്രസംഗിക്കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ബിജു വി കണ്ണേഴനും 25 വര്‍ഷം പിന്നിട്ട എ.കെ.പി.പി.എ.എ അംഗങ്ങളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സുഗതനും ആദരിക്കും. ചലച്ചിത്ര സംവിധായകന്‍ കലാഭവന്‍ അന്‍സാര്‍, വക്കം ഷക്കീര്‍, ചെമ്പില്‍ അശോകന്‍, പയ്യന്നൂര്‍ മുരളി, ആര്‍.എല്‍.വി രാമകൃഷ്ണന്‍, സിനിമാതാരം ശാലുമേനോന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാത്രി 7.30ന് കൊച്ചിന്‍ അഭിനയയുടെ 'ആലിലപോലൊരു വീട്' നാടകവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ പ്രദീപ് മാളവിക, കണ്‍വീനര്‍ സാജന്‍, മൂകാംബിക, കുമാര്‍ജി, ജോര്‍ജ്ജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.