Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സത്രനിധി സമാഹരണവും വൈക്കത്തെ കലാകാരന്മാരുടെ കൂട്ടായ്മ രൂപീകരണവും
17/08/2019

വൈക്കം: 37-ാമത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്ര നിര്‍വ്വഹണസമിതിയുടെ സത്രനിധി സമാഹരണവും വൈക്കത്തെ കലാകാരന്മാരുടെ കൂട്ടായ്മ രൂപീകരണവും നാളെ നടക്കും. വൈകിട്ട് 5 മണിക്ക് ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ മുന്‍ മന്ത്രി മോന്‍സ് ജോസഫ് എം.എല്‍.എ രാജേഷ് ആര്‍ നായര്‍ ഓംചേരിയില്‍ നിന്ന് ഏറ്റുവാങ്ങും. കലാകാരന്മാരുടെ കൂട്ടായ്മ രൂപീകരണ യോഗത്തില്‍ വൈക്കത്തെ പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.അനില്‍കുമാര്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.വി ബിനേഷ് പ്ലാത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രാഗേഷ് ടി നായര്‍ എന്നിവര്‍ അറിയിച്ചു.