Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞവും അഷ്ടമിരോഹിണി മഹോത്സവവും
17/08/2019
കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് നിര്‍വഹിക്കുന്നു.

വൈക്കം: കിഴക്കേനട ചീരംകുന്നുംപുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിനും അഷ്ടമി രോഹിണി ഉത്സവത്തിനും തുടക്കമായി. യജ്ഞത്തിന്റെ ദീപപ്രകാശനം വൈക്കം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ജയകുമാര്‍ തെയ്യാനത്തുമഠം അദ്ധ്യക്ഷത വഹിച്ചു. ഗായകന്‍ ദേവാനന്ദ് ഗ്രന്ഥസമര്‍പ്പണം നടത്തി. യജ്ഞാചാര്യന്‍ ആലപ്പുഴ മുരളീധരന്‍ മാഹാത്മ്യ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയില്‍, സെക്രട്ടറി രാജേന്ദ്രദേവ്, ഹരികുമാര്‍ സൗപര്‍ണിക, സന്തോഷ് കുമാര്‍, ജയകുമാര്‍ കൗസ്തുഭം, വി.വിനോദ് കുമാര്‍, കെ.ജി രാജലക്ഷ്മി, സുഭദ്ര കുന്നത്ത് എന്നിവര്‍ പങ്കെടുത്തു. 23ന് അഷ്ടമിരോഹിണി ഉത്സവം ആഘോഷിക്കും. തിരുവാതിരകളി, ഭജന്‍, സംഗീതസദസ്സ്, ഭക്തിഗാനമേള, അഷ്ടമിരോഹിണി പൂജ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.