Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമിരോഹിണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും
17/08/2019
മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. യജ്ഞത്തിന്റെ ദീപപ്രകാശനം തന്ത്രി മോനാട്ടില്ലത്ത് ചെറിയകൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. യജ്ഞാചാര്യന്‍ പള്ളത്തടുക്കം അജിത് നമ്പൂതിരി മാഹാത്മ്യ പ്രഭാഷണം നടത്തി. ആനത്താനത്തില്ലത്ത് വാസുക്കുട്ടന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, ബാലസുബ്രഹ്മണ്യയ്യര്‍, രജീഷ് വള്ളോക്കരി, അരുണ്‍ ഇളംകുറ്റിച്ചിറ, അനുരാഗ് എന്നിവര്‍ നേതൃത്വം നല്‍കി. 21ന് വൈകിട്ട് 5ന് രുഗ്മിണിസ്വയംവരം, 23ന് അഷ്ടമിരോഹിണി ഉത്സവം ആഘോഷിക്കും. രാവിലെ 4.30ന് അഷ്ടമിരോഹിണി ദര്‍ശനം, 9ന് പാല്‍ക്കുടം വരവ്, 11ന് അവഭൃഥസ്‌നാനം, 12ന് പാല്‍ക്കുടം അഭിഷേകം, വൈകിട്ട് 6ന് ദീപക്കാഴ്ച, താലപ്പൊലി, പാല്‍ക്കാവടി വരവ്, 7ന് ദശാവതാരനൃത്താവിഷ്‌ക്കാരം, രാത്രി 11.30ന് ജന്മാഷ്ടമി പൂജ, കാവടി അഭിഷേകം എന്നിവ നടക്കും.