Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നീരൊഴുക്ക് തടസ്സപ്പെടുത്തി വൈക്കം കെ.വി.കനാലില്‍ വീണ് കിടന്നിരുന്ന കൂറ്റന്‍ മരങ്ങള്‍ നീക്കി തുടങ്ങി.
16/08/2019

വൈക്കം: നീരൊഴുക്ക് തടസ്സപ്പെടുത്തി വൈക്കം കെ.വി.കനാലില്‍ വീണ് കിടന്നിരുന്ന കൂറ്റന്‍ മരങ്ങള്‍ നീക്കി തുടങ്ങി. കഴിഞ്ഞ പ്രളയകാലത്ത് കെ.വി.കനാലിന്റെ ഇരുവശങ്ങളിലും നിന്നിരുന്ന കൂറ്റന്‍ മരങ്ങളില്‍ ചിലത് കനാലിലേക്ക് മറിഞ്ഞ് വീണ് കനാലിലെ നീരൊഴുക്ക് തടസ്സപ്പെട്ടതുമൂലം ഇക്കഴിഞ്ഞ കനത്ത മഴയില്‍ വൈക്കത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ പെയ്തിറങ്ങിയ മഴവെള്ളം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. മുണ്ടാര്‍ ഉള്‍പ്പെടെയുള്ള അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ വെള്ളക്കെട്ടിനും കൃഷി നാശത്തിനും കാരണമായ ഈ പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് സി.കെ.ആശ.എം.എല്‍.എ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടതുപ്രകാരമാണ് യുദ്ധകാലാടിസ്ഥാനത്തില്‍ മരം മുറിച്ച് മാറ്റാന്‍ നടപടി സ്വീകരിച്ചത്. കെ.വി.കനാലിന്റെ സമഗ്ര പുനരുദ്ധാരണപദ്ധതി തയ്യാറായി വരികയാണെന്നും, കൂടാതെ മഴ മാറിയാലുടന്‍ ഇറിഗേഷന്‍ വകുപ്പ് കെ.വി.കനാലിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നതിനായി 15 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്നും സി.കെ.ആശ.എം.എല്‍.എ അറിയിച്ചു.