ബ്രഡ് പായ്ക്കറ്റുകള്‍ ഏറ്റുവാങ്ങി
16/08/2019
തൊടുപുഴ ഗാന്ധി സ്റ്റഡി സെന്റര്‍ വൈക്കത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 500 പായ്ക്കറ്റ് ബ്രഡ് സബ്കളക്ടര്‍ ഈശാപ്രിയ ഏറ്റുവാങ്ങുന്നു.
വൈക്കം: വൈക്കത്ത് 24 ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യാന്‍ തൊടുപുഴ ഗാന്ധി സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ കൊണ്ടുവന്ന 500 പായ്ക്കറ്റ് ബ്രഡ് സബ് കളക്ടര്‍ ഈശാപ്രിയ ഏറ്റുവാങ്ങി. താലൂക്ക് ഓഫീസില്‍ തഹസില്‍ദാര്‍ എസ്.ശ്രീജിത്ത്, ഡെപ്യൂട്ടി തഹസിദാര്‍ ആര് സുരേഷ് കുമാര്‍, ഗാന്ധി സ്റ്റഡി സെന്റര്‍ സെക്രട്ടറി പ്രൊഫ. എം.ജെ ജേക്കബ്, കോ-ഓര്‍ഡിനേറ്റര്‍ അപ്പു, ജോണ്‍ ജോസഫ്, പോള്‍സണ്‍ ജോസഫ്, സിറിള്‍ ജോസഫ്, ജോണി വളവത്ത്, ജോയി മണ്ണിച്ചിറ, ജെയിംസ് ഇല്ലിക്കല്‍, രാജു നെല്ലിപ്പറമ്പ് എന്നിവര്‍ പങ്കെടുത്തു.