Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവിധ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ.അജിത്ത് എം.എല്‍.എ അറിയിച്ചു.
02/03/2016

നിയോജകമണ്ഡലത്തിലെ വിവിധ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി കെ.അജിത്ത് എം.എല്‍.എ അറിയിച്ചു. തലയാഴം ഗ്രാമപഞ്ചായത്തിലെ അട്ടാറ-മഠത്തിപ്പറമ്പ് റോഡ് (30 ലക്ഷം), മാരാംവീട്-പുതുപ്പറമ്പ് റോഡ് (10 ലക്ഷം), ചേന്തുരുത്ത്-കെ.വി കനാല്‍ റോഡ് (18 ലക്ഷം), ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ഇത്തിപ്പുഴ-കൊട്ടാരം റോഡ് (25 ലക്ഷം), ടി.വി പുരം ഗ്രാമപഞ്ചായത്തിലെ പടിയ്ക്കക്കുളം-മഴുവഞ്ചേരി-കാവില്‍മന-കൊതവളപ്പ് റോഡ് (34 ലക്ഷം), ശ്രീകൃഷ്ണ-അപ്പയ്ക്കല്‍ റോഡ് (34.6 ലക്ഷം) വെച്ചൂര്‍ പഞ്ചായത്തിലെ കൊടുതുരുത്ത്-മറ്റം-വളച്ചകരി-വെച്ചൂര്‍ റോഡ് (10 ലക്ഷം) എന്നിവയുടെ നിര്‍മാണത്തിനാണ് ഭരണാനുമതി ലഭിച്ചത്. ആസ്തിവികസന ഫണ്ടില്‍പ്പെടുത്തി അനുമതി ലഭിച്ച പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണം തുടങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.