Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം.
09/11/2015
നഗരസഭ 23-ാം വാര്‍ഡില്‍നിന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ബിജു വി.കണ്ണേഴന്‍
എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥികളെ മുട്ടുകുത്തിച്ച് സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് തിളക്കമാര്‍ന്ന വിജയം. നഗരസഭ 23-ാം വാര്‍ഡില്‍ എസ്.എന്‍.ഡി.പി പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജു വി.കണ്ണേഴത്താണ് അതിശയിപ്പിക്കുന്ന വിജയം വരിച്ചത്. 23 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജു സി.പി.എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി കരുതിയിരുന്ന കെ.പി സതീശനെയും, യു.ഡി.എഫില്‍നിന്നും ചെയര്‍മാനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന അബ്ദുല്‍ സലാം റാവുത്തറിനെയും മുട്ടുകുത്തിച്ചത്. നഗരസഭയുടെ ചരിത്രത്തിലാദ്യമായി റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ വിജയം വരിച്ച റാവുത്തറിന് ദയനീയ പരാജയമാണ് ഇത്തവണ ഏല്‍ക്കേണ്ടി വന്നത്. യു.ഡി.എഫ് ഈ വാര്‍ഡില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നഗരസഭയിലെ പുതിയ ഭരണസമിതിയെ നിശ്ചയിക്കുന്നതില്‍ ബിജുവിന് നിര്‍ണായകസ്വാധീനമായിരിക്കും ഉണ്ടാവുക.