Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആചാരനുഷ്ഠാനങ്ങളോടെ ആവണി അവിട്ടാഘോഷം
16/08/2019
ആവണി അവിട്ടത്തിന്റെ ഭാഗമായി വടയാര്‍ സമൂഹത്തില്‍ ഗിരിധര്‍ വാദ്ധ്യാര്‍ വേദാരംഭ ചടങ്ങ് നടത്തുന്നു.

വൈക്കം: വടയാര്‍ സമൂഹത്തിന്റെ ആവണി അവിട്ടം ആചാരനുഷ്ഠാനങ്ങളോടെ നടത്തി. നിത്യകര്‍മ്മാനുഷ്ഠാനങ്ങളില്‍ വന്നിട്ടുള്ള പോരായ്മകള്‍ക്ക് പരിഹാരമായാണ് തമിഴ് ബ്രാഹ്മണര്‍ ആവണി അവിട്ടം ആഘോഷിച്ചത്. ഗണപതിക്ക് പൂജ ചെയ്തശേഷം സമിതാദാനം, കാമോകാര്‍ഷിത് ജപം, മഹാസങ്കല്‍പ്പം, യജ്ഞോപവീതധാരണം, ബ്രഹ്മഋഷി-കണ്ഠഋഷി തര്‍പ്പണം, വേദവ്യാസ ഹോമം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഗിരിധര്‍ വാദ്യാര്‍ മുഖ്യകാര്‍മ്മികനായി. സമൂഹം വാദ്ധ്യാര്‍ ബാലസുബ്രഹ്മണ്യയ്യര്‍ സഹകാര്‍മ്മികനായി. വടയാര്‍ സമൂഹം ഹാളില്‍ നടന്ന പൂജകള്‍ക്ക് പ്രസിഡന്റ് എം ഈശ്വരയ്യര്‍, സെക്രട്ടറി പി. പത്മനാഭയ്യര്‍, ഡോ. എം.പി ശര്‍മ്മ, കൃഷ്ണയ്യര്‍, മറ്റക്കാട്ട് ലക്ഷ്മണയ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.