Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവണി അവിട്ടം ആഘോഷിച്ചു.
16/08/2019
വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ ബ്രാഹ്മണസമുദായാംഗങ്ങള്‍ വൈക്കം ക്ഷേത്രക്കുളത്തില്‍ പൂണൂല്‍മാറ്റ ചടങ്ങ് നടത്തുന്നു.

വൈക്കം: വൈക്കം സമൂഹത്തിന്റെ നേതൃത്വത്തില്‍ ബ്രഹ്മണസഭ വൈക്കം ഉപസഭ ആവണി അവിട്ടം ആഘോഷിച്ചു. വൈക്കം ക്ഷേത്രത്തിലും ചുറ്റമ്പലത്തിലും ക്ഷേത്രകുളത്തിലുമായി ആവണി അവിട്ടത്തിന്റെ പൂജകളും ചടങ്ങുകളും നടത്തി. യജ്ജുരൂപാകര്‍മ്മം, മഹാസങ്കല്‍പ്പം, യജ്ഞോപവിതധാരണവും, മഹാസമാരാധന, കാണ്ഠഋഷി തര്‍പ്പണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. പാലക്കാട് പെരുവമ്പ് മഹേഷ് വാദ്ധ്യാര്‍ മുഖ്യപുരോഹിതനായി. വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേക്കുളത്തില്‍ പൂണൂല്‍മാറ്റ ചടങ്ങ് നടത്തി. തുടര്‍ന്ന് ക്ഷേത്രത്തില്‍ ബ്രഹ്മയജ്ഞവും നടത്തി. സമൂഹം ഹാളില്‍ അന്നദാനവും ഉണ്ടായിരുന്നു. ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി, സമൂഹം പ്രസിഡന്റ് പി.ബാലചന്ദ്രന്‍, ബാലുസ്വാമി കണിച്ചേരി മഠം, ശിവരാമകൃഷ്ണന്‍, ഹരിശര്‍മ്മ നെല്ലിപ്പള്ളി, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.