Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ സഹായഹസ്തവുമായി വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍.
14/08/2019
വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സമാഹരിച്ച ഭക്ഷണസാധനങ്ങള്‍ അഡീ. തഹസില്‍ദാര്‍ ആര്‍.സുരേഷ്‌കുമാര്‍ ഏറ്റുവാങ്ങുന്നു.

വൈക്കം: വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും അഭയം തേടി ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ സഹായഹസ്തവുമായി വൈക്കം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷണസാധനങ്ങളും മറ്റും അഡീ. തഹസില്‍ദാര്‍ ആര്‍.സുരേഷ്‌കുമാര്‍ ഏറ്റുവാങ്ങി. പ്രിന്‍സിപ്പാള്‍ വി.പി ശ്രീദേവി, പി.ടി.എ പ്രസിഡന്റ് പി.സുമേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.