Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയനാട്, മലപ്പുറം ജില്ലകള്‍ക്ക് ആശ്വാസം പകരാന്‍ വൈക്കത്തെ കെ.എസ്.യു വിദ്യാര്‍ഥികള്‍.
14/08/2019
മലബാര്‍ മേഖലയിലെ പ്രളയബാധിതര്‍ക്കായി ശേഖരിച്ച ഉല്‍പന്നങ്ങളുമായി വൈക്കത്തെ കെ.എസ്.യു പ്രവര്‍ത്തകര്‍.

വൈക്കം: പ്രളയം തകര്‍ത്തെറിഞ്ഞ വയനാട്, മലപ്പുറം ജില്ലകള്‍ക്ക് ആശ്വാസം പകരാന്‍ അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം പാലിച്ച് വൈക്കത്തെ കെ.എസ്.യു വിദ്യാര്‍ഥികള്‍. കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് യൂണിറ്റിലെ വിദ്യാര്‍ഥികളാണ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തില്‍ ഇന്നലെ ഉദാരമതികളായ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരെ നേരിട്ടുകണ്ട് സഹായങ്ങളും മറ്റും തേടിയത്. വസ്ത്രങ്ങള്‍, സോപ്പ്, ബിസ്‌കറ്റ്, മറ്റു പലചരക്ക് സാധനങ്ങളെല്ലാം ഇവര്‍ ശേഖരിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ ശേഖരണം നടത്തിയശേഷം ഇതു വയനാട്ടില്‍ എത്തിക്കാനുള്ള തീരുമാനത്തിലാണ് പ്രവര്‍ത്തകര്‍. സേവ്യര്‍ എബ്രഹാം, എന്‍.ഒ ജിതിന്‍, ഫില്‍ജി ഷിബു, ജോണി ദേവസ്യ, ജസ്റ്റിന്‍ സാജന്‍, ഹരികൃഷ്ണന്‍, ജോയല്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം നടന്നത്.