Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആയുര്‍വേദ ചികിത്സാ ക്യാമ്പും പകര്‍ച്ചപ്പനി പ്രതിരോധ മരുന്നി വിതരണവും
13/08/2019
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും താലൂക്ക് ഗവണ്‍മെന്റ് ആയുവേദ ആശുപത്രിയുടെയും നേതൃത്വത്തില്‍ നടത്തിയ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ചികിത്സാ ക്യാമ്പും എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും താലൂക്ക് ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെയും നേതൃത്വത്തില്‍ സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പും പകര്‍ച്ചപ്പനി പ്രതിരോധ മരുന്നി വിതരണവും നടത്തി. ശ്രീനാരായണ പ്രാര്‍ത്ഥനാലയത്തില്‍ നടത്തിയ ക്യാമ്പ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഡോ. എന്‍.കെ ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.പി പ്രകാശന്‍, ബിജു വി കണ്ണേഴത്ത്, കെ.നാരായണന്‍, ഉണ്ണിക്കൃഷ്ണന്‍ അനിഴം, ടി.ശ്രീനി, ഡി.ജഗദീഷ് അക്ഷര, ഡോ. പി.ആര്‍ അമ്പിളി, ഡോ. ടി.കെ സരിത എന്നിവര്‍ പ്രസംഗിച്ചു.