Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആവണി അവിട്ടം ആഘോഷിക്കും
13/08/2019

വൈക്കം: കേരള ബ്രാഹ്മണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15ന് ജില്ലയിലെ 11 ഉപസഭകളില്‍ ആവണി അവിട്ടം ആഘോഷിക്കുമെന്ന് പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി അറിയിച്ചു. വൈക്കം, വെച്ചൂര്‍, കോട്ടയം, തിരുവാര്‍പ്പ്, പരിപ്പ്, കുടമാളൂര്‍, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കിടങ്ങൂര്‍, പുലിയന്നൂര്‍, ഓണംതുരുത്ത് എന്നീ ഉപസഭകളിലാണ് രാവിലെ ചടങ്ങുകള്‍ നടത്തുക. മഹാസങ്കല്‍പ്പം, കാണ്ഡഋഷി തര്‍പ്പണം, ദേവഋഷി തര്‍പ്പണം, യജ്ഞോപവീതധാരണം, സമിധാദാനം, മഹാദീപാരാധന എന്നിവയാണ് പ്രധാന ചടങ്ങുകള്‍. തുടര്‍ന്ന് ചടങ്ങായ ഗായത്രീജപം 16ന് നടക്കും.