Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ത്യാഗസ്മരണകള്‍ അയവിറക്കി വിശ്വാസിസമൂഹം ബലി പെരുന്നാളിനെ വരവേറ്റു.
13/08/2019
വൈക്കം കുലശേഖരമംഗലം നുസ്‌റത്തുല്‍ ഇഖ്‌വാന്‍ സലഫി മസ്ജിദില്‍ നടന്ന ബലി പെരുന്നാള്‍ നമസ്‌കാരം.

വൈക്കം: ത്യാഗസ്മരണകള്‍ അയവിറക്കി വിശ്വാസിസമൂഹം ബലി പെരുന്നാളിനെ വരവേറ്റു. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഈദുല്‍ അദ്ഹയെ വിശ്വാസിസമൂഹം വരവേറ്റത്. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാന്‍ ഇമാമുമാര്‍ വിശ്വാസിസമൂഹത്തോട് ആഹ്വാനം ചെയ്തു. വൈക്കം ടൗണ്‍ ജുമാ മസ്ജിദില്‍ മുഹമ്മദ് ത്വാഹാ ബാഖവി, കുടവെച്ചൂര്‍ അന്‍സാറുല്‍ ഇസ്‌ലാം ജുമാ മസ്ജിദില്‍ മൗലവി അസ്ഹര്‍ അല്‍ ഖാസിമി, നക്കംതുരുത്ത് ജുമാമസ്ജിദില്‍ അഹ്മദ് കബീര്‍ സുഹ്‌രി, മറവന്‍തുരുത്ത് മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിഷാദ് ഹാളിരി, മണകുന്നം മുല്ലക്കേരില്‍ ജുമാമസ്ജിദില്‍ അനസ് മദനി എന്നിവര്‍ പെരുന്നാള്‍ നമസ്‌കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കി. കുലശേഖരമംഗലം സലഫി മസ്ജിദില്‍ കാസിം മൗലവി, ചെമ്പ് ജുമാ മസ്ജിദില്‍ അബൂ മസൂദ് കെ.എം മുഹമ്മദ് മൗലവി, കാട്ടിക്കുന്ന് ജുമാ മസ്ജിദില്‍ സലിം ഫൈസി, വടകര ജുമാമസ്ജിദില്‍ അജാസ് ബാഖവി, കരിപ്പാടം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ നിസാര്‍ അഹ്‌സനി എന്നിവരാണ് നേതൃത്വം നല്‍കിയത്. തലയോലപ്പറമ്പ് മുഹിയിദ്ദീന്‍ പള്ളിയില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സലഫി മസ്ജിദില്‍ മുഹമ്മദ് ബൈജു സലഫി, മിഠായിക്കുന്നം ജുമാമസ്ജിദില്‍ ഷാനവാസ് ബാഖവി, വെട്ടിക്കാട്ട്മുക്ക് മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദില്‍ നിസാമുദ്ദീന്‍ മദനി, വെള്ളൂര്‍ നുസ്‌റത്തുല്‍ ഇഖ്‌വാന്‍ ജുമാ മസ്ജിദില്‍ സലിം മിസ്ബാഹി, ഇറുമ്പയം ജുമാമസ്ജിദില്‍ നൗഫല്‍ ബാഖവി, എച്ച്.എന്‍.എല്ലില്‍ ഉബൈദുള്ള സഖാഫി, അപ്പാഞ്ചിറ മുഹ്‌യിദ്ദീന്‍ പള്ളിയില്‍ അബു താഹിര്‍ അമാനി എന്നിവരുടെ നേതൃത്വത്തിലാണ് ഈദ് നമസ്‌കാരം നടന്നത്. പ്രതികൂല കാലാവസ്ഥമൂലം ഇത്തവണ ഈദ് ഗാഹ് ഒഴിവാക്കിയിരുന്നു. ഓരോ പള്ളികളിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നമസ്‌കാരശേഷം നേര്‍ച്ചയാക്കിയ മൃഗങ്ങളെ ബലിയര്‍പ്പിക്കലും നടന്നു.