Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ പഞ്ചായത്ത് കമ്മിററി ബഹിഷ്‌കരിച്ചു.
02/03/2016

ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ അടിയന്തിരമായി സെക്രട്ടറിയെയും മററ് ജീവനക്കാരെയും ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ പഞ്ചായത്ത് കമ്മിററി ബഹിഷ്‌കരിച്ചു. സര്‍ട്ടിഫിക്കററുകള്‍ക്കും മററ് ആനുകൂല്യങ്ങള്‍ക്കുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിച്ചേരുന്ന ജനങ്ങള്‍ ഉദ്യോഗസ്ഥരുടെ ക്ഷാമംമൂലം വലയുകയാണ്. അപേക്ഷ കൊടുത്ത് ദിവസങ്ങള്‍ ഓഫീസില്‍ കയറിയിറങ്ങിയാലും സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. വളരെയധികം സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പഞ്ചായത്തിലെ ജനങ്ങളോടുള്ള നീതിനിഷേധമാണ് ഇവിടെ നടക്കുന്നതെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. കമ്മിറ്റിക്ക് മുന്‍പാകെ വിഷയം ഉന്നയിച്ച് മെമ്പര്‍മാരായ എസ്.ബിജു, കവിതാ റെജി, ഷീലാ സുരേശന്‍, അനിയമ്മ അശോകന്‍, രാഖി സജേഷ്, സന്ധ്യാ അശോകന്‍ എന്നിവരാണ് ഇറങ്ങിപ്പോയത്.