Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചന്ദനം ചാര്‍ത്തല്‍ മഹോത്സവം തുടങ്ങി.
13/08/2019

വൈക്കം: പുഴവായിക്കുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമിരോഹിണിയോടനുബന്ധിച്ച് നടത്തുന്ന ഭഗവാന്റെ ചന്ദനം ചാര്‍ത്തല്‍ മഹോത്സവം തുടങ്ങി. ഇനിയുള്ള ദിവസങ്ങളില്‍ ഭഗവാന്റെ വിവിധ അവതാരങ്ങള്‍ ചന്ദനം ചാര്‍ത്തി പൂജിക്കും. ഓരോ അവതാരത്തിനും പ്രത്യേക പൂജകളും നിവേദ്യവും ഉണ്ട്. പതിനൊന്നാം ദിവസം ഭഗവാന്റെ വിശ്വരൂപമാണ് ദര്‍ശനത്തിന് ഒരുക്കുന്നത്. കോട്ടയം മണക്കാട്ട് ഇല്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനാകും. 23ന് അഷ്ടമി രോഹിണി ആഘോഷിക്കും. ഉച്ചയ്ക്ക് 12ന് പ്രസാദം ഊട്ട്, രാത്രി 12ന് ശ്രീകൃഷ്ണാവതാരപൂജ എന്നിവയും നടക്കും.