Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദുരിതാശ്വാസക്യാമ്പിലേക്ക് സഹായങ്ങള്‍ നല്‍കി.
12/08/2019
സത്യാഗ്രഹസ്മാരക ആശ്രമം സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥിക്യാമ്പുകളിലേക്ക് വാങ്ങിയ സാധനങ്ങള്‍ തഹസില്‍ദാര്‍ എസ്.ശ്രീജിത്ത് ഏറ്റുവാങ്ങുന്നു.

വൈക്കം: പ്രളയക്കയത്തില്‍ നിന്നും അഭയം തേടി ക്യാമ്പിലെത്തിയവര്‍ക്ക് അന്നമൂട്ടാന്‍ വിഭവങ്ങളുമായി സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എത്തി. ഹയര്‍സെക്കണ്ടറി വിഭാഗം എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഭക്ഷണസാധനങ്ങളും പുതുവസ്ത്രങ്ങളും കുടിവെള്ളവും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആശ്വാസമായി.ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പറമ്പ് ടി.കെ മാധവന്‍ സ്‌കൂള്‍, തോട്ടകം ഗവണ്‍മെന്റ് എല്‍.പി.എസ് എന്നീ സ്‌കൂളുകളില്‍ കഴിയുന്നവര്‍ക്ക് വാങ്ങിയ സാധനങ്ങള്‍ തഹസില്‍ദാര്‍ എസ്.ശ്രീജിത്ത് ഏറ്റുവാങ്ങി. ഡെപ്യൂട്ടി തഹസില്‍ദാര്‍ ആര്‍.സുരേഷ്, പ്രിന്‍സിപ്പാള്‍ ഷാജി ടി കുരുവിള, പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, റ്റി.പി അജിത്ത്, അദ്ധ്യാപകരായ മിനി വി അപ്പുക്കുട്ടന്‍, രജി എസ് നായര്‍, കെ.ബിന്ദുരാജ്, സ്‌നേഹ എം വേണു എന്നിവര്‍ പങ്കെടുത്തു.