Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപഹാരങ്ങള്‍ നല്‍കി
12/08/2019
വൈക്കം അര്‍ബന്‍ സഹകരണബാങ്ക് അംഗങ്ങളുടെ കുട്ടികളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ബാങ്ക് ചെയര്‍മാന്‍ ഡോ.സി.ആര്‍ വിനോദ്കുമാര്‍ ഉപഹാരങ്ങള്‍ നല്‍കുന്നു.

വൈക്കം: വൈക്കം അര്‍ബന്‍സഹകരണ ബാങ്ക് അംഗങ്ങളുടെ കുട്ടികളില്‍ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ബാങ്ക് ഹാളില്‍ നടത്തിയ യോഗം ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ബാങ്ക് ചെയര്‍മാന്‍ ഡോ. സി.ആര്‍ വിനോദ് കുമാര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബു, ബോര്‍ഡംഗങ്ങളായ വി.സമ്പത്ത്കുമാര്‍, ബി.അനില്‍ കുമാര്‍, എം.ഗോപാലകൃഷ്ണന്‍, ടി.ടി സുദര്‍ശനന്‍, എന്‍.സി തോമസ്, ജനറല്‍ മാനേജര്‍ ഷീലാ ദാസപ്പന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സാബു ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.