Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാലവര്‍ഷക്കെടുതിയില്‍ ദുരിതം പേറി കഴിയുന്നവര്‍ക്ക് സാന്ത്വനവുമായി മന്ത്രി എത്തി.
12/08/2019
വൈക്കം ചാലപ്പറമ്പ് ടി.കെ.എം.എം യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരോട് മന്ത്രി പി.തിലോത്തമന്‍ വിവരങ്ങള്‍ ആരായുന്നു. സി.കെ ആശ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ എന്നിവര്‍ സമീപം.

വൈക്കം: കാലവര്‍ഷക്കെടുതിയില്‍ ദുരിതം പേറി കഴിയുന്നവര്‍ക്ക് സാന്ത്വനവുമായി മന്ത്രി എത്തി. ഞായറാഴ്ച ഉച്ചയോടു കൂടിയാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.തിലോത്തമന്‍ വൈക്കത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. തലയോലപ്പറമ്പ് എ.ജെ ജോണ്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാലപ്പറമ്പ് ടി.കെ.എം.എം യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. വെള്ളം കയറിയ വീടുകളിലെ കന്നുകാലികളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്ന തുറുവേലിക്കുന്ന് വാട്ടര്‍ ടാങ്കിനു സമീപത്തെ ക്യാമ്പിലെത്തി കാലിത്തീറ്റ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സി.കെ ആശ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മറ്റു ജനപ്രതിനിധികള്‍, തഹസില്‍ദാര്‍ എസ്.ശ്രീജിത്ത്, എല്‍.എ തഹസില്‍ദാര്‍ ആര്‍.സുരേഷ്‌കുമാര്‍, പോലീസ്, റവന്യു, കൃഷി, ആരോഗ്യ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നേരത്തെ കോട്ടയം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ബാബു ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചിരുന്നു.