Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനസംഗമത്തിന് തുടക്കമായി.
12/08/2019
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടത്തിയ യുവജനസംഗമം ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രനിര്‍വ്വഹണ സമിതിയുടെ യുവജനസംഗമത്തിന് തുടക്കമായി. നൂറുകണക്കിന് യുവതീയുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു സംഗമം. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി ഉദ്ഘാടനം ചെയ്തു. മധു പുത്തന്‍തറ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിര്‍വ്വഹണസമിതി ചെയര്‍മാന്‍ ബി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എം.ഗോപാലകൃഷ്ണന്‍, ശിവദാസ് നാരായണന്‍, വി.വി കനകാംബരന്‍, വിജു സേവാഭാരതി, സജിനി, പ്രതീഷ്, രാധാകൃഷ്ണന്‍ നായര്‍.ബി.ബിപിമോന്‍, ശ്രീകാന്ത് പി.സി, ബിനുമോന്‍ തലയാഴം, ഹരികുമാര്‍ പി.വി, രാഗേഷ് ടി നായര്‍, ഷീല അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.