വാര്‍ഷിക പൊതുയോഗവും സ്കോളര്‍ഷിപ്പ് വിതരണവും
12/08/2019
തലയാഴം പഞ്ചായത്ത് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ വാര്‍ഷികപൊതുയോഗം എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: തലയാഴം പഞ്ചായത്ത് മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗവും സ്കോളര്‍ഷിപ്പ് വിതരണവും നടത്തി. എസ്.എന്‍.ഡി.പി യൂണിയന് പ്രസിഡന്റ് പി.വി ബിനീഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.പി പുരുഷോത്തമന് അദ്ധ്യക്ഷത വഹിച്ചു. ചികിത്സ സഹായ വിതരണം ബിമല്‍ സി ശേഖറും സ്കോളര്‍ഷിപ്പ് വിതരണം അഡ്വ. എം.പി മുരളീധരനും, കോംപ്ലിമെന്റ് വിതരണം വി.എസ് അനില്‍കുമാറും നിര്‍വഹിച്ചു. സെക്രട്ടറി എന്‍.ശശീന്ദ്രന്, കെ.ടി പ്രതാപന്, പി.ഗോപിനാഥന്, എസ്.എന്‍ വിജയന് എന്നിവര്‍ പ്രസംഗിച്ചു.