Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നാറാണത്ത് ബ്ലോക്കിലെ 36 ഏക്കര്‍ വര്‍ഷക്കൃഷി മടവീണ് നശിച്ചു.
10/08/2019
നഗരസഭയുടെ നാറാണത്ത് ബ്ലോക്കിലെ 35 ഏക്കര്‍വരുന്ന പാടശേഖരങ്ങളിലെ കൃഷിയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന പെട്ടിയും പറയും മോട്ടോര്‍പ്പുരയും മടവീണ് നശിച്ച നിലയില്‍

വൈക്കം: നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ നാറാണത്ത് ബ്ലോക്കിലെ 36 ഏക്കര്‍ വര്‍ഷക്കൃഷി മടവീണ് നശിച്ചു. കൃഷിയുടെ സംരക്ഷണത്തിനായി ഏഴ്‌ലക്ഷം രൂപാ ചെലവഴിച്ച് സ്ഥാപിച്ചിരുന്ന മോട്ടോര്‍പ്പുരയും പെട്ടിയും പറയും കുത്തൊഴുക്കില്‍ തകര്‍ന്നു. പുറംബണ്ട് പൊട്ടി പാടശേഖരങ്ങളിലേക്ക് പ്രളയജലം തള്ളിക്കയറിയാണ് കൃഷി നശിച്ചത്. ഇരുപത് വര്‍ഷമായി തരിശായി കിടന്ന പാടശേഖരം യോഗ്യമാക്കാന്‍ കഠിനാധ്വാനം തന്നെ വേണ്ടി വന്നിരുന്നു. തരിശുനില നെല്‍ക്കൃഷി വികസനദ്ധതിയില്‍പ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ചാണ് പാടശേഖരം ശുചീകരിച്ചു വിത്തുപാകിയത്. 21 ദിവസം മുമ്പ് വിതച്ച് ഒരടി ഉയരത്തില്‍ വളര്‍ന്ന നെല്‍ച്ചെടികളാണ് മുങ്ങി നശിച്ചത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ കുത്തൊഴുക്കില്‍ പാടശേഖരങ്ങളില്‍ വെള്ളം പൊങ്ങി കൃഷി പാടേ നശിക്കുകയായിരുന്നു. ആദ്യ വിളവെടുപ്പില്‍ ഒരു ലക്ഷം കിലോ നെല്ല് ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൃഷി ഇറക്കിയത്. തുടര്‍ന്ന് ഒരു നെല്ലും ഒരു മീനും പദ്ധതിയും കൂടി നടപ്പാക്കി കര്‍ഷകര്‍ക്ക് കൂടുതല്‍ നേട്ടം നല്‍കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. എല്ലാ പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് തകര്‍ന്നടിയുകയായിരുന്നു. കൃഷി വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് കൃഷി നടപ്പാക്കിയത്. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, പാടശേഖര സമിതി സെക്രട്ടറി രാമചന്ദ്രന്‍, കണ്‍വീനര്‍ ഗിരീഷ്, കര്‍ഷകസമിതിയംഗം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറി