Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ കെട്ടിടം കാറ്റില്‍ മരം വീണു തകര്‍ന്നു
10/08/2019
ഇന്നലെ പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ തകര്‍ന്ന തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ കെട്ടിടം.

വൈക്കം: തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌കൂള്‍ കെട്ടിടം കാറ്റില്‍ മരം വീണു തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ 3.30ഓടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റിലാണ് സ്‌കൂളിനു സമീപത്തെ പുരയിടത്തില്‍നിന്ന പൊങ്ങല്യം കെട്ടിടത്തിനുമുകളിലേക്ക് നിലംപൊത്തിയത്. മേല്‍ക്കൂര പൂര്‍ണമായി തകര്‍ന്നു. ഭിത്തിക്ക് കേടുപാട് സംഭവിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കടുത്തുരുത്തി ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുകളില്‍നിന്നുവീണ് പരുക്കേറ്റു. തലയോലപ്പറമ്പ് മേഖലയില്‍ കാറ്റ് വലിയ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത്. നൂറിലധികം ഫലവൃക്ഷങ്ങളും ആയിരത്തിലധികം റബ്ബര്‍ മരങ്ങളുമെല്ലാം കാറ്റില്‍ മറിഞ്ഞു. ഫയര്‍ ഫോഴ്‌സിന് രക്ഷാപ്രവര്‍ത്തനം വലിയ വെല്ലുവിളിയാണുയര്‍ത്തിയത്.