Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചുമട്ടുതൊഴിലാളികള്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടു നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് താലൂക്കിലെ മത്സ്യമേഖലയാകെ സ്തംഭിച്ചു.
02/03/2016
തൊഴിലാളി സമരത്തെ തുടര്‍ന്ന് സ്തംഭിച്ച വൈക്കം കോവിലകത്തുംകടവ് മത്സ്യമാര്‍ററ്

കോവിലകത്തുംകടവ് മാര്‍ക്കററില്‍ ചുമട്ടുതൊഴിലാളികള്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടു നടത്തിവരുന്ന സമരത്തെ തുടര്‍ന്ന് താലൂക്കിലെ മത്സ്യമേഖലയാകെ സ്തംഭിച്ചു. ജില്ലയിലെ പരമ്പരാഗത മത്സ്യമാര്‍ക്കറ്റായ കോവിലകത്തുംകടവില്‍ തൊഴിലാളികളും, കച്ചവടക്കാരും ഉള്‍പ്പെടെ ആയിരത്തിലധികം ആളുകളാണ് ഉപജീവനം നടത്തുന്നത്. മാര്‍ക്കറ്റ് സ്തംഭിച്ചതിനെ തുടര്‍ന്ന്് ഇതുമായി ബന്ധപ്പെട്ട് കഴിയുന്നവര്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട്്് സംയുക്തതൊഴിലാളികളുടെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക്് നല്‍കിയ പരാതിയെ തുടര്‍ന്ന്് 16ന് ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഏജന്റ്്്്്‌സ് അസോസിയേഷന്‍ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കുകയും കൂലി വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് സംയുക്തതൊഴിലാളികളുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ചുമട്ട് തൊഴിലാളികള്‍ക്ക് നിലവിലുള്ള കൂലിയില്‍ നിന്ന്്് 23 ശതമാനം വര്‍ദ്ധനവ് നല്‍കണം, വലിയ മത്സ്യ ബോക്‌സുകള്‍ക്ക്് 40 കിലോ അടിസ്ഥാനനിരക്കില്‍ ക്രമീകരിച്ച് കൂലി നല്‍കണം, ഇറക്കി വയ്ക്കുന്ന മുഴുവന്‍ പെട്ടികള്‍ക്കും കച്ചവടം നടത്തിയാലും ഇല്ലെങ്കിലും ചീഞ്ഞുപോയതാണെങ്കിലും മുഴുവന്‍ കൂലി നല്‍കണം, എല്ലാ പെട്ടികള്‍ക്കും കറിക്കൂലി 10 രൂപ നല്‍കണം, ഒരു വണ്ടിയില്‍ നിന്ന്് മറ്റൊരു വണ്ടിയിലേക്ക്് പകര്‍ത്തുന്നതിന് പകര്‍ത്തുകൂലി പെട്ടി ഒന്നിന് 15 രൂപ നല്‍കണം എന്നിവയാണ് ഒത്തുതീര്‍പ്പ്് വ്യവസ്ഥ. തൊഴിലാളി സമരം ന്യായമാണെങ്കിലും അന്യായമാണെങ്കിലും വൈക്കത്തിന്റെ അഭിമാനമായ ഒരു പരമ്പരാഗത വ്യവസായത്തെയാണ് ഇപ്പോള്‍ പടുകുഴിയിലാക്കിയിരിക്കുന്നത്.