Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരദിനം ആചരിച്ചു.
09/08/2019
വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ രോഗികള്‍ക്ക് നല്‍കിയ സദ്യയുടെ വിഭവങ്ങള്‍ പ്രസിഡന്റ് പി.ശിവദാസ് വിളമ്പുന്നു.

വൈക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാപാരദിനം ആചരിച്ചു. വ്യാപാരഭവനിനു മുന്നില്‍ പ്രസിഡന്റ് പി.ശിവദാസ് പതാകയുയര്‍ത്തി. താലൂക്ക് ഗവണ്‍മെന്റ ്ആയുര്‍വേദ ആശുപത്രിയിലെ കിടപ്പുരോഗികള്‍ക്കും ആശ്രിതര്‍ക്കും സദ്യ നല്‍കി. പ്രസിഡന്റ് പി.ശിവദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ആര്‍ റെജി, എം.ജി ബാലചന്ദ്രന്‍, പി.കെ ജോണ്‍, അനൂപ്, എസ്.എ തമ്പി, ശിവപ്രസാദ്, ഡോ. പി.ആര്‍ അമ്പിളി, ഡോ. വി.എസ് വിദ്യ, ഹെഡ് നേഴ്‌സ് എസ്.സുശീല എന്നിവര്‍ പ്രസംഗിച്ചു.