Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുറ്റത്തുനിന്നിരുന്ന ഭീമന്‍ മാവിന്റെ വലിയ ശിഖരം നിലംപൊത്തി.
09/08/2019
വ്യാഴാഴ്ച ഉച്ചക്കുണ്ടായ കൊടുങ്കാറ്റില്‍ വൈക്കം ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുറ്റത്തുനിന്നിരുന്ന ഭീമന്‍ മാവിന്റെ വലിയ ശിഖരം നിലംപൊത്തിയ നിലയില്‍.

വൈക്കം: ഗവ: ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുറ്റത്തുനിന്നിരുന്ന ഭീമന്‍ മാവിന്റെ വലിയ ശിഖരം നിലംപൊത്തി. വ്യാഴാഴ്ച ഉച്ചക്ക് ആഞ്ഞുവീശിയ കൊടുംകാറ്റിലാണ് മരമുത്തശ്ശിയുടെ ശിഖരം അറ്റത്. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും അവിടെയൊന്നും വീഴാതെ നേരെ താഴേക്കാണ് ശിഖരം വീണത്. സ്‌കൂളിനു അവധി കൂടിയായത് ഭാഗ്യമായി. സ്‌കൂളിനു പ്രകൃതി കനിഞ്ഞുനില്‍കിയ ചില അനുഗ്രഹങ്ങള്‍ എടുത്തു പറയത്തക്ക ഒന്നാണ് 150 വര്‍ഷത്തിനു മേല്‍ പ്രായമുള്ള ഈ മാവ്. വേനല്‍കാലത്തും വര്‍ഷകാലത്തുമെല്ലാം സ്‌കൂളിനു തണലും താങ്ങുമാണ് തലമുറകള്‍ക്ക് തണല്‍ നല്‍കിയ ഈ മരമുത്തശ്ശി. ശക്തമായ വേനല്‍കാലങ്ങളില്‍ പോലും മാവ് നല്‍കുന്നത് വലിയ തണലാണ്. ഇതിന്റെ താഴെ നിന്നാണ് സ്‌കൂളില്‍ അസംബ്ലി നടത്തുന്നത്. പ്രായാധിക്യമൊന്നും ഇതുവരെ സ്‌കൂളിന്റെ അഭിമാനവൃക്ഷത്തെ ബാധിച്ചിട്ടില്ലെങ്കിലും ശേഷിക്കുന്ന മാവിന്റെ ഭാഗം അപകടമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് സ്‌കൂള്‍ അധികൃതര്‍.