Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ കൊംബ്രേരിയ തിരുനാളിന് ആഗസ്റ്റ് 11ന് കൊടിയേറും.
08/08/2019

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഏക ചാവറ തീര്‍ത്ഥാടന കേന്ദമായ പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ കൊംബ്രേരിയ തിരുനാളിന് ആഗസ്റ്റ് 11ന് കൊടിയേറും. 14, 15 തീയതികളില്‍ പ്രധാന തിരുനാള്‍ ആഘോഷിക്കും. എട്ടാമിടം തിരുനാള്‍ 21, 22 തീയതികളിലാണ്. 11ന് രാവിലെ 6.30ന് വി.ഡൊമിനിക്കിന്റെ തിരുനാളിന്റെ ഭാഗമായിട്ടുള്ള ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നടത്തും. വൈകുന്നേരം 5 ന് ആഘോഷമായ സമൂഹബലിക്ക് ഫൊറോന വികാരി മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കപ്ലോന്‍ വികാരി ഫാ.ജോസ് ഒഴലക്കാട്ട് തിനാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. 12ന് രാവിലെ 6.30ന് ലൈത്തോരന്മാരുടെ വാഴ്ചയും ആഘോഷമായ ദിവ്യബലിയും 2020-ലെ പ്രസുദേന്തി സ്ഥാനക്കാരുടെ തെരഞ്ഞെടുപ്പും നടക്കും. വൈകിട്ട് 5ന് ആഘോഷമായ ദിവ്യബലിക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ നവവൈദികര്‍ കാര്‍മ്മികത്വം വഹിക്കും. 13ന് രാവിലെ 6.30ന് ദിവ്യബലി. വൈകുന്നേരം 4.30ന് ജപമാല. പാട്ടുകുര്‍ബാനയ്ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് 2020-ലേക്കുള്ള പ്രസുദേന്തി വാഴ്ച നടത്തും. വേസ്പരദിനമായ 14ന് രാവിലെ 6നും 7നും ദിവ്യബലി. വൈകിട്ട് 3.30ന് ദിവ്യബലിക്ക് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യകാര്‍മ്മകത്വം വഹിക്കും. റവ.ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ വചനസന്ദേശം നല്‍കും. തിരുനാള്‍ ദിനമായ 15ന് രാവിലെ 5 മണി മുതല്‍ തുടര്‍ച്ചയായി ദിവ്യബലിയും 8 മണിക്ക് ആഘോഷമായ വികാരി കുര്‍ബാന, തുടര്‍ന്ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തലും നേര്‍ച്ചക്കഞ്ഞി വെഞ്ചരിപ്പും വിതരണവും ഉണ്ടായിരിക്കും. 11 മണിക്ക് ആഘോഷമായ തിരുനാള്‍ സമൂഹബലിക്ക് പാലക്കാട് രൂപത മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മ്മകത്വം വഹിക്കും. ഡോ. മാണി പുതിയിടം വചനസന്ദേശം നല്‍കും. 11.30ന് ചരിത്രപ്രസിദ്ധമായ മാട്ടേല്‍ മാര്‍ത്തോമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആഘോഷമായ ദിവ്യബലി. ഉച്ചകഴിഞ്ഞ് 2ന് ലത്തീന്‍ റീത്തില്‍ ആഘോഷമായ ദിവ്യബലി നടത്തും. 3.30നുള്ള ആഘോഷമായ ദിവ്യബലിക്ക് ശേഷം ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണവും 7നും 8.30നും ദിവ്യബലി. വൈകിട്ട് 10ന് ആഘോഷമായ തിരുനാള്‍ സമാപന കൃതജ്ഞതാ സമൂഹബലിക്ക് ഇടവകയിലെ വൈദികര്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് രൂപം കയറ്റലും സമാപന ആശീര്‍വാദവും ഉണ്ടായിരിക്കും. 16ന് മരിച്ചവരുടെ ഓര്‍മ്മ ദിനാചരണം നടത്തും. എട്ടാമിടം തിരുനാള്‍ ദിനമായ 22ന് വൈകിട്ട് 4.30ന് ജപമാല, ആഘോഷമായ പാട്ടുകുര്‍ബാന, പ്രദക്ഷിണം, കൊടിയിറക്ക്, പ്രസുദേന്തിയെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കും. തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പൂര്‍ത്തിയാക്കിയതായി ഫൊറോന വികാരി ഫാ.ജോസ് ഒഴലക്കാട്ട് അറിയിച്ചു. പത്രസമ്മേളനത്തില്‍ അസി.വികാരി ഫാ.വര്‍ക്കി കാവാലിപ്പാടന്‍, കൈക്കാരന്മാരായ ടോമി ഉലഹന്നാന്‍ പതിയാമൂല, ജോസഫ്.വി പാലയ്ക്കാപറമ്പില്‍, പബ്ലിളിസിറ്റി കണ്‍വീനര്‍മാരായ സണ്ണി ജോര്‍ജ്ജ് കടവില്‍, ആല്‍വിന്‍ കുന്നത്തറ, പ്രസുദേന്തി തങ്കച്ചന്‍ ജേക്കബ് ഇടത്തില്‍ എന്നിവര്‍ പങ്കെടുത്തു.