Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏകാങ്ക നാടകമത്സരം നടത്തി
08/08/2019
ഇപ്റ്റ വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കാലാക്കല്‍ കുമാരന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഏകാങ്ക നാടകമത്സരം ആദ്യകാല നാടക-സിനിമ നടി വൈക്കം ശ്രീരഞ്ജിനി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പന്ത്രണ്ടാം വയസ്സില്‍ തന്നെ നാടകരംഗത്തേയ്ക്ക് കൈപിടിച്ച് കയറ്റി സിനിമാ -നാടക രംഗത്ത് പ്രശോഭിക്കാന്‍ വഴികാട്ടിയായത് അക്കാലത്തെ പ്രശസ്ത നടന്‍ കാലാക്കല്‍ കുമാരനാണെന്നും അദ്ദേഹം തനിക്ക് ദൈവതുല്യനാണെന്നും ആദ്യകാല നാടക-സിനിമാ നടി വൈക്കം ശ്രീരഞ്ജിനി പറഞ്ഞു. ഇപ്റ്റ വൈക്കം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രശസ്ത നടന്‍ കാലാക്കല്‍ കുമാരന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സംസ്ഥാനതല ഏകാങ്കനാടക മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സത്യഗ്രഹസ്മാരക ഹാളില്‍ പ്രസിഡന്റ് കെ.രമേശന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.പി ലെനിന്‍, കെ.വി അശോകന്‍, രഞ്ജിനി അശോകന്‍, മാല കാലാക്കല്‍, കെ.വി സുകുമാരന്‍, എന്‍.അനില്‍ ബിശ്വാസ്, പി.സോമന്‍പിള്ള, മുരളി വാഴമന, ഡി.ശശിധരന്‍, കെ.രാധാകൃഷ്ണന്‍, നാണപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി എട്ട് നാടകങ്ങളാണ് മത്സരത്തില്‍ മാറ്റുരച്ചത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ 10ന് സത്യാഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വിതരണം ചെയ്യും.