Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൃഷി, ക്ഷീര വകുപ്പുകള്‍ കര്‍ഷകരുടെ കാര്യത്തില്‍ കാര്യക്ഷമതയോടെ ഇടപെടണമെന്ന് കിസാന്‍ കോണ്‍ഗ്രസ്
08/08/2019

വൈക്കം: കൃഷി, ക്ഷീര വകുപ്പുകള്‍ കര്‍ഷകരുടെ കാര്യത്തില്‍ കാര്യക്ഷമതയോടെ ഇടപെടണമെന്ന് കിസാന്‍ കോണ്‍ഗ്രസ്. അനര്‍ഹരെ ഒഴിവാക്കാനായി കൃഷി വകുപ്പ് മന്ത്രി കേന്ദ്രത്തിനു നല്‍കിയ പരാതിയെ തുടര്‍ന്ന് കുറഞ്ഞ പലിശ നിരക്കില്‍ കിട്ടികൊണ്ടിരിക്കുന്ന കാര്‍ഷിക വായ്പ തന്നെ നിര്‍ത്തലാക്കാന്‍ ഇടയായികൊണ്ടിരിക്കുകയാണ്. ഇതുമൂലം നഷ്ടം സംഭവിക്കുന്നത് ചെറുകിട പരിമിത നാമമാത്ര കര്‍ഷകനും പാട്ടകര്‍ഷകനുമാണ്. കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സബ്‌സിഡി നിര്‍ത്തുന്നതിനു മന്ത്രിയുടെ കത്ത് കാരണമായത് പ്രതിഷേധാര്‍ഹമാണ്. കാലിത്തീറ്റ വില ക്രമാതീതമായി വര്‍ധിച്ചിട്ടും ക്ഷീരവികസനവകുപ്പ് മന്ത്രി നിസംഗസമീപനമാണ് പുലര്‍ത്തുന്നത്. അടിയന്തിരമായി കാലിത്തീറ്റ വില നിയന്ത്രിക്കണമെന്നും, കര്‍ഷകര്‍ക്ക് കാലിതീറ്റയ്ക്ക് 50 ശതമാനം സബ്‌സിഡി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കിസാന്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി. പി.ഐ ജയകുമാര്‍ ആവശ്യപ്പെട്ടു.