ബാലസംഘം ടി.വി പുരം നോര്‍ത്ത് മേഖലാ സമ്മേളനം
08/08/2019
വൈക്കം: ബാലസംഘം ടി.വി പുരം നോര്‍ത്ത് മേഖലാ സമ്മേളനം ചെമ്മനത്തുകരയില്‍ നടന്നു. രക്ഷാധികാരി കെ.ആര് സഹജന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആതിര നിഷാദ് അധ്യക്ഷയായി. ഏരിയാ കണ്‍വീനര്‍ പി.രമേശന്, ഏരിയാ സെക്രട്ടറി ആദിത്യ റെജിമോന്, മേഖലാ കണ്‍വീനര്‍ ഷിബു കോമ്പാറ, അഡ്വ. രമണന് കടമ്പറ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ആതിര നിഷാദ് (പ്രസിഡന്റ്), അലീന റെജി (സെക്രട്ടറി), ഷിബു കോമ്പാറ (കണ്‍വീനര്‍), ശാന്താ പരമേശ്വരന്, ജോജി (ജോ. കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.