Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഷിക വായ്പ നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് നാഷണലിസ്റ്റ് കിസാന്‍സഭ ജില്ലാ കമ്മിറ്റി
08/08/2019

വൈക്കം: കുറഞ്ഞ പലിശയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കിക്കൊണ്ടിരുന്ന കാര്‍ഷിക വായ്പ നിര്‍ത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് നാഷണലിസ്റ്റ് കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.സി.പി ജില്ലാ പ്രസിഡന്റ് കാണക്കാരി അരവിന്ദാക്ഷന്‍ യോഗം ഉദ്ഘാടനം ചെയ്തു. നാഷണലിസ്റ്റ് കിസാന്‍സഭ ജില്ലാ പ്രസിഡന്റ് ജോയ് ഉപ്പാണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എം.സി കുര്യാക്കോസ്, എം.എന്‍ നാരായണന്‍ നായര്‍, സാജു ഫിലിപ്പ്, പ്രകാശ് കുര്യാക്കാസ്, ടോമി കുടിലില്‍ എന്നിവര്‍ പ്രസംഗിച്ചു.