Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലുങ്കല്‍ റെയില്‍വേ ലെവല്‍ക്രോസ് പൊളിക്കാനുള്ള നീക്കം വിവാദത്തിലേക്ക്.
02/03/2016
ഇറുമ്പയം കല്ലുങ്കല്‍ ലെവല്‍ ക്രോസ് പൊളിച്ചുനീക്കാന്‍ എത്തിയ റെയില്‍വേ സംഘത്തെ നാട്ടുകാര്‍ തടഞ്ഞപ്പോള്‍

വെള്ളൂര്‍-തലയോലപ്പറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കല്ലുങ്കല്‍ റെയില്‍വേ ലെവല്‍ക്രോസ് പൊളിക്കാനുള്ള നീക്കം വിവാദത്തിലേക്ക്. കഴിഞ്ഞ ദിവസം ലെവല്‍ക്രോസ് പൊളിക്കാനെത്തിയ റെയില്‍വേ സംഘത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ഏറെനേരം ഇത് സംഘാര്‍ഷാവസ്ഥക്ക് ഇടയാക്കി. ഒടുവില്‍ തീരുമാനം മാററി അധികാരികള്‍ മടങ്ങി. പിന്നീട് ഉന്നതതല റെയില്‍വേ ഉദ്യോഗസ്ഥര്‍ ലെവല്‍ ക്രോസ് പൊളിച്ചുനീക്കുമ്പോള്‍ ബദല്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന് പറഞ്ഞെങ്കിലും നാട്ടുകാര്‍ ഇതിനു തയ്യാറായില്ല. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇത് പൊളിച്ചുനീക്കിയേ പററൂവെന്ന ഉറച്ച നിലപാടിലാണ് റെയില്‍വേ അധികൃതര്‍. ലെവല്‍ക്രോസ് സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്ന് പൊതി പാലത്തിലേക്ക് റോഡ് നിര്‍മിക്കുമെന്നും തലയോലപ്പറമ്പ്, വെള്ളൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തിരിച്ചുപോകുന്നതിന് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്നുമാണ് ബദല്‍ നിര്‍ദ്ദേശത്തില്‍ റെയില്‍വേ പറയുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് അംഗം വി.സി ജോഷി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍ നായര്‍, റെയില്‍വേ ഡപ്യൂട്ടി എക്‌സി. എഞ്ചിനീയര്‍ മൊയ്തീന്‍കുട്ടി, എ.ഇ ഹരിദാസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.