Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി
07/08/2019
ക്ഷീരകര്‍ഷകവേദി വൈക്കം മണ്ഡലം കമ്മിറ്റി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വര്‍ദ്ധിപ്പിച്ച കാലീത്തീറ്റ വില പിന്‍വലിക്കുക, പാലിന് ലിറ്ററിന് 20 രൂപ ഇന്‍സെന്റീവ് അനുവദിക്കുക, സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ പദ്ധതി നടപ്പാക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ച് ക്ഷീരകര്‍ഷകവേദി വൈക്കം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രമേശന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ധര്‍ണ്ണയില്‍ സെക്രട്ടറി കെ.എം വിനോഭായ്, കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍, മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, പഞ്ചായത്ത് മെമ്പര്‍ സാബു പി മണലൊടി, കെ.എം മുരളീധരന്‍, അനില്‍ ചള്ളാങ്കല്‍, പി.സോമന്‍പിള്ള, ടി.വിജയകുമാര്‍, എം.പി കൃഷ്ണയ്യര്‍, പി.പി അജിക്കുട്ടന്‍, വി.എസ് അനീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.