Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വരവേല്‍പ്പ് നല്‍കി.
07/08/2019

വൈക്കം: 'വര്‍ഗീയത വേണ്ട ജോലി മതി' എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി.വൈ.എഫ്.ഐ 15നു സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റിന്റെ പ്രചാരണാര്‍ത്ഥം സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് വൈക്കത്ത് വരവേല്‍പ്പ് നല്‍കി. ഇന്നലെ രാവിലെ 10ന് വൈക്കം സത്യഗ്രഹ സ്മാരകത്തിനുമുന്നിലെത്തിയ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും നഗരസഭ ചെയര്‍മാന്‍ പി.ശശിധരന്‍ സ്വീകരിച്ചു. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എസ്.സതീഷും അംഗങ്ങളും ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് ഇണ്ടംതുരുത്തി മന സന്ദര്‍ശിച്ചു. തന്തൈ പെരിയോര്‍ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തി. വൈക്കം വലിയകവലയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ സി.പി ജയരാജ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനെ സി.പി.എം ഏരിയാ സെക്രട്ടറി കെ.അരുണന്‍ സ്വീകരിച്ചു. അംബരീഷ് ജി.വാസു, എ.മനാഫ്, സബീര്‍ ഇബ്രാഹിം, കെ.കെ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.