Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം - വെച്ചൂര്‍ റോഡ് വികസനം യാഥാര്‍ത്ഥ്യത്തിലേക്ക്
06/08/2019

വൈക്കം: വൈക്കം - വെച്ചൂര്‍ റോഡ് വികസനത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ക്കുള്ള സര്‍ക്കാര്‍ ഉത്തരവായി. 30/07/2019 ലെ G.O(Rt) NO.2096/2019/RD ഉത്തരവിലൂടെ തലയാഴം, വെച്ചൂര്‍ വില്ലേജുകളില്‍ നിന്നായി 554.02 ആര്‍ ( 13.85 ഏക്കര്‍) സ്ഥലം ഏറ്റെടുക്കും. പാലാ എല്‍.എ ഓഫീസര്‍ക്കാണ് ഭൂമി ഏറ്റെടുക്കല്‍ ചുമതല. സാമൂഹിക- പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് അടുത്ത നടപടി. ഇതിനാവശ്യമായ പണം പൊതുമരാമത്ത് വകുപ്പ് മുഖാന്തിരം കിഫ്ബിയില്‍ നിന്ന് റവന്യു അധികാരികള്‍ക്ക് ലഭ്യമാക്കും. അതോടൊപ്പം പി.ഡബ്‌ള്യു.ഡി, റവന്യു വകുപ്പുകളുടെ സംയുക്തപരിശോധനയും നടക്കും. തുടര്‍ന്ന് ഓരോ സ്ഥല ഉടമകളുടെയും സര്‍വ്വേ നമ്പരുകള്‍ പരിശോധിച്ച് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ കൃത്യമായ അളവ് തിട്ടപ്പെടുത്തി പരിധി നിശ്ചയിക്കും. പിന്നീട് ആധാരമുള്‍പ്പെടെയുള്ള രേഖകള്‍ പരിശോധിച്ച് ഓരോ വ്യക്തിയ്ക്കുമുള്ള തുക കൈമാറി സ്ഥലം ഏറ്റെടുക്കും. ഇത്തരത്തില്‍ എഴുപത്തഞ്ച് ശതമാനം ആളുകളുടെ എല്‍.എ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും. അഞ്ചുമനപ്പാലം ഉള്‍പ്പെടെയുള്ള പാലങ്ങള്‍ പുതുക്കിപണിത് 13 മീറ്റര്‍ വീതിയിലാണ് വൈക്കം-വെച്ചൂര്‍ റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുന്നത്. ആകെ അനുവദിക്കപ്പെട്ട 93.73 കോടി രൂപയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി 48 കോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്ന സങ്കീര്‍ണമായ നടപടിക്രമം പൂര്‍ത്തിയായാലുടന്‍ റോഡ് നിര്‍മ്മാണം ആരംഭിക്കുമെന്ന് സി.കെ.ആശ. എം.എല്‍.എ അറിയിച്ചു. സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ എത്രയുംവേഗത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ട നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്കിയതായി എം.എല്‍.എ പറഞ്ഞു.