Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജീവിത വിജയ പരിശീലന ക്ലാസ് സംഘടിപ്പിക്കും
06/08/2019

വൈക്കം: ലയണ്‍സ് ക്ലബ്ബ് ഓഫ് കൊച്ചിന്‍ സൗത്തിന്റെയും ലോക മലയാളി കൗണ്‍സില്‍ കൊച്ചി റീജിയണിന്റെയും ആഭിമുഖ്യത്തില്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് ജീവിത വിജയ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് സംഘടിപ്പിക്കുന്ന സമ്മേളനം ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.റോബി കണ്ണന്‍ചിറ ഉദ്ഘാടനം ചെയ്യും. ലയണ്‍സ് ക്ലബ്ബ് ഓഫ് കൊച്ചിന്‍ സൗത്ത് പ്രസിഡന്റ് ജോണ്‍സണ്‍ സി എബ്രഹാം അദ്ധ്യക്ഷത വഹിക്കും. സ്വന്തം മനശക്തിയെ പുറത്തെടുക്കുവാനും അതുവഴി ജീവിത വിജയം കരസ്ഥമാക്കുവാനും സഹായിക്കുന്ന പരിശീലനക്ലാസ് ജോര്‍ജ്ജ് കുളങ്ങര, സാജു കുര്യന്‍ എന്നിവര്‍ നയിക്കും. 2 മണി മുതല്‍ 5 മണിവരെ നടക്കുന്ന ക്ലാസ്സില്‍ 15 വയസ്സിനു മുകളിലുള്ള യുവതി യുവാക്കള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യമാണ്.