Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ജനജാഗ്രത'യാത്രയുടെ സമ്മേളനം നടത്തി
06/08/2019
ജനജാഗ്രത യാത്രയുടെ സമ്മേളനം വൈക്കത്ത് അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹിന്ദു ഐക്യവേദി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'ജനജാഗ്രത'യാത്രയുടെ സമ്മേളനം വൈക്കത്ത് അഖിലകേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ധീരമായ നിലപാടിനെ സ്വാഗതം ചെയ്യുന്നതായും കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം ശക്തമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ജാഥ ക്യാപ്റ്റന്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.മുരളീധരന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.ആര്‍ ശിവരാജന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പ്രൊഫ. റ്റി.ഹരിലാല്‍, ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി അനിതാ ജനാര്‍ദ്ദനന്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ വൈസ് പ്രസിഡന്റ് കുമ്മനം രവി, ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.വി സനല്‍, വൈക്കം താലൂക്ക് പ്രസിഡന്റ് എസ്. അപ്പു, ജനറല്‍ സെക്രട്ടറി വിക്രമന്‍ നായര്‍, വി.ശിവദാസ് എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. ഇന്ന് ജനജാഗ്രത യാത്ര കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ പര്യടനം നടത്തും.