Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം പൂങ്കാവ് ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം നാല് മുതല്‍ 14 വരെ
02/03/2016

ഇടയാഴം പൂങ്കാവ് ക്ഷേത്രത്തില്‍ കുംഭഭരണി മഹോത്സവം നാല് മുതല്‍ 14 വരെ നടക്കും. നാല് മുതല്‍ ഏഴ് വരെ രാവിലെ എട്ടിന് ശ്രീലളിതസഹസ്രനാമജപം, വൈകുന്നേരം 7.30ന് കളമെഴുത്തും പാട്ടും എന്നിവ നടക്കും. എട്ടിന് രാവിലെ ഏഴിന് തേര്‍ക്കാലിടീല്‍, രാവിലെ എട്ടിന് ശ്രീലളിതസഹസ്രനാമജപം, വൈകുന്നേരം 7.30ന് കളമെഴുത്തും പാട്ടും. ഒന്‍പതിന് രാവിലെ എട്ടിന് ശ്രീലളിതസഹസ്രനാമജപം, വൈകുന്നേരം ആറിന് മുന്‍പ് തേരിലേയ്ക്കുള്ള കുലവാഴ സമര്‍പ്പണം, 7.30ന് കളമെഴുത്തും പാട്ടും. പത്തിന് രാവിലെ ആറിന് ഉഷഃപൂജ, എട്ടിന് ശ്രീലളിതസഹസ്രനാമജപം, വൈകുന്നേരം ഏഴിന് ദീപാരാധന, 7.30ന് കളംപാട്ട്, എതിരേല്‍പ്, രാത്രി 9.30ന് ഉതൃട്ടാതി പൊതുയോഗം, കര ഉപകരി സമര്‍പ്പണം. 11ന് രാവിലെ ആറിന് ഉഷഃപൂജ, ഉച്ചകഴിഞ്ഞ് മൂന്നിന് പറയ്‌ക്കെഴുന്നള്ളത്ത്, വൈകുന്നേരം 5.30ന് താലപ്പൊലി, രാത്രി എട്ടിന് സംഗീതാര്‍ച്ചന, ഒന്‍പതിന് സമന്വയം, 11ന് എതിരേല്‍പ്, വെടിക്കെട്ട്. 12ന് രാവിലെ ആറിന് ഉഷഃപൂജ, 11.30ന് ഉച്ചപൂജ, ഉച്ചകഴിഞ്ഞ് മൂന്നിന് പറയ്‌ക്കെഴുന്നള്ളത്ത്, വൈകുന്നേരം 5.30ന് താലപ്പൊലി, രാത്രി എട്ടിന് തിരുവാതിരകളി, ഒന്‍പതിന് ഭരതനാട്യം, 11ന് എതിരേല്‍പ്, വെടിക്കെട്ട്. രാവിലെ ആറ് മുതല്‍ കുംഭകുടം അഭിഷേകം, ഉച്ചക്ക് 12ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് താലപ്പൊലി, രാത്രി എട്ടിന് വലിയ ഗുരുതി, ഒന്‍പതിന് കുറത്തിയാട്ടം, 11ന് ഗരുഡന്‍തൂക്കം. 14ന് രാവിലെ ഒന്‍പതിന് ഇടയാഴം സുബ്രമണ്യസ്വാമി ക്ഷേത്രക്കുളത്തില്‍ നിന്നും ആറാട്ട്, തുടര്‍ന്ന് ആറാട്ടുകടവില്‍ പറവെയ്പ് എന്നിവ നടക്കും.